അഭയാർത്ഥികൾക്കും ലോകകപ്പ് ആസ്വദിക്കാം: ക്യാമ്പുകളിൽ ഫാൻസോണുകൾ സ്ഥാപിക്കുമെന്ന് ഖത്തർ

  • 19/11/2022



ദോഹ: ലോകം മുഴുവൻ ഫിഫ ലോകകപ്പിന്റെ ലഹരിയിൽ മുഴുകുമ്പോൾ പലായനം ചെയ്യപ്പെട്ട അഭയാർത്ഥികൾക്കായി ഫാൻ സോണുകൾ സ്ഥാപിക്കുമെന്ന് ഖത്തർ. ബംഗ്ലാദേശ്, സുഡാൻ, ഇറാഖ്, ജോർദാൻ എന്നിവയുൾപ്പെടെ ചില രാജ്യങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിലാണ് ഫാൻ സോണുകൾ സ്ഥാപിക്കുക. വിദേശകാര്യ സഹമന്ത്രിലുൽവ ബിൻത് റാഷിദ് അൽ ഖാതർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

ബംഗ്ലാദേശിലെ മൂന്ന് കേന്ദ്രങ്ങളിലായി പ്രതിദിനം 6,800 വരെ ആരാധകരെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സുഡാനിൽ നാല് കേന്ദ്രങ്ങളിലായി സ്ഥാപിക്കുന്ന ഫാൻ സോണുകളിൽ പ്രതിദിനം 50,000 ആരാധകരെയും ഇറാഖിൽ, മൂന്ന് കേന്ദ്രങ്ങളിലായി പ്രതിദിനം ഏകദേശം 2,400 ആരാധകരും ലോകകപ്പ് ആസ്വദിക്കാൻ എത്തും. ജോർദാനിലെ 10 കേന്ദ്രങ്ങളിലായി സ്ഥാപിക്കുന്ന ഫാൻ സോണുകളിൽ 55,364 ആരാധകർക്ക് ലോകകപ്പ് തൽസമയം ആസ്വദിക്കാൻ അവസരമുണ്ടാകും.

'ഖത്തർ എല്ലാവര്ക്കും'എന്ന ലക്ഷ്യത്തെ മുൻനിർത്തി, വിദേശകാര്യ മന്ത്രാലയം, ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ്, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി), ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്), ഖത്തർ ചാരിറ്റി, ബിഇൻസ്‌പോർട്ട്സ്. എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്നും ലുൽവ ബിൻത് റാഷിദ് അൽ ഖാതർ പറഞ്ഞു.

Related News