സൗദിയിൽ നിന്ന് ഹയ്യ കാർഡ് ഇല്ലാതെ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: അറിയിപ്പുമായി "ഹിയർ ഫോർ യു(ഹാദിരീൻ)"

  • 12/12/2022



റിയാദ് : അബുസമ്ര അതിർത്തി വഴി ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ ഖത്തർ അംഗീകരിച്ച പ്രൊഫഷനുകൾ ഉള്ളവരാണെന്ന് ഉറപ്പുവരുത്തണമെന്ന് സൗദി അറേബ്യ. "ഹിയർ ഫോർ യു (ഹാദിരീൻ)" പ്ലാറ്റ്ഫോമിലാണ് ഇത്തരമൊരു നിർദേശം നൽകിയത്. 

ഖത്തർ അംഗീകരിച്ച പ്രൊഫണൽ സ്റ്റാറ്റസ് ഇല്ലാത്തവർ ഹയ്യ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഖത്തറിലേക്ക് പോകാവൂ എന്നും അധികൃതർ നിർദേശിച്ചു. അല്ലാത്തവരെ അതിർത്തിയിൽ നിന്നും സൗദിയിലേക്ക് തന്നെ തിരിച്ചയക്കും.

സ്വന്തം വാഹനങ്ങളുമായി ഖത്തറിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ കാറിന്റെ എൻട്രി പെർമിറ്റ് ഉറപ്പാക്കണം.

ബസിൽ ഖത്തറിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ബസിനായി സ്ഥിരീകരിച്ച റിസർവേഷൻ ഉണ്ടായിരിക്കണം. യാത്രക്കാരൻ മുൻകൂർ റിസർവേഷൻ ഇല്ലാതെ വന്നാൽ, അവരെ എൻട്രി പോയിന്റിൽ നിന്ന് തിരിച്ചയക്കും.

ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിലേക്ക് പോകാൻ ശ്രമിച്ച നിരവധി പേർക്ക് അതിർത്തിയിൽ നിന്ന് തിരിച്ചുപോകേണ്ടിവന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്.

Related News