ഖത്തറിലെ വിമാനത്താവളങ്ങളിൽ ഫിഫ ടിക്കറ്റുകൾ ലഭിക്കില്ലെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി

  • 14/12/2022



ദോഹ : ലോകകപ്പ് മൽസരങ്ങൾ കാണുന്നതിനുള്ള മത്സര ടിക്കറ്റ് എടുക്കുന്നതിനായി വിമാനത്താവളം സന്ദർശിക്കേണ്ടതില്ലെന്ന് ആരാധകർക്ക് മുന്നറിയിപ്പ്. രാജ്യത്തെ വിമാനത്താവളങ്ങളിൽ എവിടെയും ലോകകപ്പ് ടിക്കറ്റുകൾ വിൽപന നടത്തുന്നില്ലെന്ന് എയർപോർട്ട് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകർ അവസാന നിമിഷ നെട്ടോട്ടമോടുകയാണ്.ഇതിനിടെ നിരവധി പേർ ടിക്കറ്റുകൾ തേടി വിമാനത്താവളത്തിലുമെത്തുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

സ്ഥിരീകരിച്ച ടിക്കറ്റുകളില്ലാതെ സ്റ്റേഡിയങ്ങളിലേക്ക് പോകുന്നതിനെതിരെ സ്റ്റേഡിയത്തിലെ അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകകപ്പ് സെമിഫൈനലിലെത്തിയ ആദ്യത്തെ അറബ്, ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ മത്സര ടിക്കറ്റിനാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്.

Related News