നാല് മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ എത്തണം: ഖത്തറിൽ നിന്ന് തിരിച്ചുപോകുന്നവർക്കുള്ള വിശദമായ മാർഗനിർദേശങ്ങളുമായി അധികൃതർ

  • 20/12/2022



ദോഹ: ലോകകപ്പിനായി രാജ്യത്തെത്തിയ സന്ദർശകർ തിരിച്ചുപോകുന്ന സാഹചര്യത്തിൽ യാത്ര സുഗമമാക്കുന്നതിനായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടും (എച്ച്ഐഎ) ദോഹ ഇന്റർനാഷണൽ എയർപോർട്ടും (ഡിഐഎ) യാത്രക്കാർക്കായി വീശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി. യാത്രക്കായി ഒരുങ്ങുന്നവർ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശിച്ചു.

സമൂഹ മാധ്യമങ്ങളിൽ നൽകിയ അറിയിപ്പിലാണ് വിമാനത്താവളം അധികൃതർ യാത്ര സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകിയത്. രണ്ട് വിമാനത്താവളങ്ങളിലും എത്തിച്ചേരാനുള്ള യാത്രാമാർഗങ്ങളും അറിയിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.

Related News