ദോഹ കോർണിഷ് റോഡ് പൂർണമായും ഗതാഗതത്തിനായി തുറന്നു

  • 25/12/2022




ദോഹ: ഫിഫ ലോകകപ്പിനായി 2022 നവംബർ 1 മുതൽ ഗതാഗതം നിരോധിച്ച കോർണിഷ് സ്ട്രീറ്റ് പൂർണമായും ഗതാഗതത്തിനായി തുറന്നു.55 ദിവസത്തെ ഇടവേളക്ക് ശേഷമാണ്  റാസ് അബു അബൗദ് കവലയിൽ നിന്ന് ഷെറാട്ടണിലേക്കുള്ള റോഡിൽ ഇന്ന് മുതൽ ഗതാഗതം പൂർണസ്ഥിതിയിൽ പുനഃസ്ഥാപിച്ചത്.

ഡിസംബർ 19-ന് ഷെറാട്ടൺ കവലയിൽ നിന്ന് റാസ് അബു അബൗദ് കവലയിലേക്കുള്ള ഒരു ദിശയിൽ റോഡ് ഭാഗികമായി തുറന്നിരുന്നു.ലോകകപ്പ് വേളയിൽ ഫാൻസോൺ ഉൾപ്പെടെയുള്ള വിവിധ പ്രദർശനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ഈ ഭാഗത്ത് കാൽനട യാത്രകരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ലോകകപ്പ് നടക്കുമ്പോൾ സന്ദർശകരുടെ പ്രധാന വിനോദ കേന്ദ്രമായിരുന്നു ദോഹ കോർണിഷ്.

Related News