ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല കാര്‍ പാര്‍ക്കിംഗ് നിരക്ക് വീണ്ടും പഴയ രീതിയിലേക്ക്

  • 27/12/2022




ദോഹ: ലോകകപ്പ് കാലയളവിൽ ഭേദഗതി വരുത്തിയ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല കാര്‍ പാര്‍ക്കിംഗ് നിരക്ക് വീണ്ടും പഴയ രീതിയിലേക്ക് മാറി. ഇതനുസരിച്ച് ആദ്യ 30 മിനിറ്റ് സൗജന്യമാണെന്നും തുടര്‍ന്ന് രണ്ട് മണിക്കൂര്‍വരെയുള്ള ഓരോ 30 മിനിറ്റിനും 15 റിയാല്‍ തോതില്‍ ചാര്‍ജ് ഈടാക്കുമെന്നും ഹമദ് അന്താരാഷ്ട വിമാനത്താവള വെബ്‌സൈറ്റിൽ വ്യക്തമാക്കി.

മൂന്നാമത്തെ മണിക്കൂര്‍ മുതല്‍ ഓരോ 30 മിനിറ്റിനും 25 റിയാല്‍ തോതിലും നാലാമത്തെ മണിക്കൂര്‍ മുതല്‍ ഓരോ 30 മിനിറ്റിനും 35 റിയാല്‍ തോതിലും ചാര്‍ജ് ഈടാക്കും.

ഓണ്‍ലൈനായി മുന്‍കൂട്ടി പാര്‍ക്കിംഗ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കും. പാര്‍ക്കിംഗ് മുൻകൂട്ടി ബുക്ക് ചെയ്യാൻ https://www.mawaqifqatar.com/booking/site/hia സന്ദര്‍ശിക്കുക.

Related News