ഖത്തറിൽ ചെക്ക് മടങ്ങിയാൽ മെട്രാഷ് 2 ആപ്ലിക്കേഷൻ വഴി പരാതി നൽകാമെന്ന് ആഭ്യന്തര മന്ത്രാലയം

  • 28/01/2023




ദോഹ: ആവശ്യമായ പണമില്ലാതെ മടങ്ങുന്ന ചെക്കുകളുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മെട്രാഷ്-2 ആപ്ലിക്കേഷൻ വഴിയോ സമർപ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മടങ്ങിയ ചെക്ക് കോർപ്പറേറ്റ് ആണോ വ്യക്തിപരമാണോ എന്ന് പരാതിയിൽ വ്യക്തമാക്കണം, തുടർന്ന് ചെക്ക് ബൗൺസ് ആയ ബാങ്കിന് അടുത്തുള്ള പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കുക.

പരാതിക്കാരൻ പ്രതിയുടെ വിശദാംശങ്ങളും ബൗൺസ് ആയ ചെക്കിനൊപ്പം നൽകിയിരിക്കണം. കമ്പനികൾക്കും വ്യക്തികൾക്കും പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കാതെ തന്നെ ബൗൺസ് ചെക്കുകൾ സംബന്ധിച്ച് പരാതികൾ ഫയൽ ചെയ്യാൻ  കഴിയുന്നതാണ് പുതിയ സംവിധാനം.

വെബ്‌സൈറ്റ് വഴി ചെക്കുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ 2020-ൽ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നു.ഇനി മുതൽ മെട്രാഷ് 2 ആപ് വഴിയും ഇതിനുള്ള സൗകര്യമുണ്ടാകും.

Related News