കുവൈത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം; സ്ഥിരമായ സംവിധാനം വരുന്നു

  • 22/05/2023



കുവൈത്ത് സിറ്റി: ഗതാഗത പ്രതിസന്ധിക്ക് സമൂലമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ ഊര്‍ജിതം. ഫ്ലെക്സിബിള്‍ ജോലി  സമയത്തിനായി പുതിയതും സ്ഥിരവുമായ ഒരു സംവിധാനം സ്വീകരിക്കുന്നതിനെക്കുറിച്ച് മന്ത്രിമാരുടെ കൗൺസിൽ ആലോചിക്കുന്നതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.  പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് അടുത്ത ഓഗസ്റ്റിൽ പുതിയ ക്രമീകരണം കൊണ്ട് വരാനാണ് ആലോചിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ഏജൻസികൾക്കും പുതിയ സംവിധാനം ബാധകമാകും.

ഫ്ലെക്‌സിബിൾ സമയം ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഏഴിനും 8:30നും ഇടയിലായിരിക്കുമെന്നാണ് സൂചന. ഒപ്പം ഓരോ ബന്ധപ്പെട്ട അതോറിറ്റിയും ഉചിതമായ സമയം തിരഞ്ഞെടുക്കും. അതിനാൽ, ജീവനക്കാർ ഒരേ സമയം അതോറിറ്റികളിലേക്ക് ജോലിക്ക് പോകേണ്ടി വരില്ല.  ജീവനക്കാർ പ്രതിദിനം ഏഴ് മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. എൻട്രി ഫിംഗർപ്രിന്റിനായി രാവിലെ ഏഴ് മണി തിരഞ്ഞെടുത്താല്‍ രണ്ട് മണിക്ക് ജോലി അവസാനിക്കും. കൂടാതെ രാവിലെ 8 മണിക്ക് ആരംഭിച്ചാല്‍ വൈകുന്നേരം മൂന്ന് വരെയാകും ജോലി സമയം. ആഴ്ചയില്‍ 35 മണിക്കൂറായിരിക്കും ആകെ  ജോലി സമയം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News