ബയോമെട്രിക്ക് സംവിധാനം; തിരക്ക് കൂടിയാൽ പ്രവാസികള്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാം

  • 22/05/2023


കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളം എടുക്കുന്നതിന് അനുവദിച്ച നാല് കേന്ദ്രങ്ങളില്‍ മൂന്നെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എയർപോർട്ട്  , സീ പോർട്ടുകൾ , ബോർഡർ ക്രോസിംഗുകളിലെ ഉപകരണങ്ങൾക്ക് പുറമേയാണ് നാല് കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തിക്കുക. യാത്രയ്ക്ക് മുമ്പ് ബയോമെട്രിക് ഡാറ്റ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി MOI ജഹ്‌റ, അലി സബാഹ് അൽ-സേലം, വെസ്റ്റ് മിഷ്‌റഫ്, ഫർവാനിയ എന്നിവിടങ്ങളിൽ 4 കേന്ദ്രങ്ങൾ തുറന്നു. മന്ത്രാലയത്തിന്‍റെ പദ്ധതികള്‍ വിചാരിച്ച നിലയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും ഒരുതരത്തിലുള്ള കാലതാമസങ്ങളുമില്ലാതെ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു. 

യാത്രയ്‌ക്ക് മുമ്പ് വിരലടയാളം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ "MATA " പ്ലാറ്റ്‌ഫോമിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും അപ്പോയിന്റ്‌മെന്റുകൾ എടുക്കാം. യാത്രക്കാർക്ക് അവരുടെ വിരലടയാളം എടുക്കേണ്ട ആവശ്യമില്ലാതെ തന്നെ പുറപ്പെടാൻ അനുവാദമുണ്ട്, അവർ തിരിച്ചെത്തിയാൽ എടുക്കും.

യാത്രക്കാരുടെ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്‌ത് വിരലടയാളം എടുക്കാൻ നിയുക്ത കേന്ദ്രങ്ങളിലേക്ക് അയക്കാൻ ഓരോ പോർട്ട് മാനേജര്‍ക്കും അധികാരമുണ്ട്. പ്രവാസികളുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ്. കടുത്ത ജനത്തിരക്ക് ഉണ്ടായാൽ അവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്. 

അവർ പിന്നീട് നിയുക്ത കേന്ദ്രങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാല്‍ മതിയാകും. ബയോമെട്രിക് ഫിംഗർപ്രിന്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതുമായി റെസിഡൻസി പുതുക്കൽ ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ നടപടിക്രമങ്ങൾ പ്രവാസികള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ വിശദമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News