നിർമാണ നിരക്കുളിലെ വർധന; പരിശോധന കടുപ്പിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി

  • 23/12/2023



കുവൈത്ത് സിറ്റി: നിർമാണ നിരക്കുകൾ വർധിപ്പിക്കുന്നത് ജനജീവിതത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നു. നിരക്കുകൾ വർധിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുകൾ നേരത്തെ വന്നിരുന്നു. കഴിഞ്ഞയാഴ്ച ഫീൽഡ് ഇൻസ്പെക്ഷൻ ക്യാമ്പയിനിന്റെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റി മുബാറക് അൽ കബീർ ഗവർണറേറ്റിൽ നടത്തിയ പരിശോധനകളിൽ നിബന്ധനകൾ പാലിക്കാത്തതിന് 20 മുന്നറിയിപ്പുകൾ നൽകി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും എല്ലാ നിർമ്മാണ, പുനരുദ്ധാരണ പ്രവർത്തനങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് പരിശോധനയെന്ന് മുബാറക് അൽ കബീർ മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അൽ മാരി പറഞ്ഞു. 

പുതിയ കെട്ടിടങ്ങളിലൊന്നിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഫീൽഡ് ടീം സബാഹ് അൽ സലേം പ്രദേശത്ത് സ്വകാര്യ, നിക്ഷേപ ഹൗസിം​ഗുകളിൽ പരിശോധനാ ടൂറുകൾ നടത്തി. നിർമ്മാണ നിരക്കുകളിലെ വർധനവ് തന്നെയാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നിയമലംഘനം.  ഇത് പൗരന്മാരുടെയും താമസക്കാരുടെയും ജീവിതത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News