പൊലീസ് ഓഫീസറെ ആക്രമിച്ച കുവൈത്തി പൗരനെയും അമ്മയെയും 10 ദിവസത്തേക്ക് ജയിലിൽ അടച്ചു

  • 27/12/2023

 


കുവൈത്ത് സിറ്റി: പൊലീസ് ഓഫീസറെ ആക്രമിച്ച കുവൈത്തി പൗരനെയും അമ്മയെയും 10 ദിവസത്തേക്ക് ജയിലിൽ അടച്ചു, അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരു യുവാവിനെ പട്രോളിം​ഗ് ഓഫീസർ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. പട്രോളിം​ഗ് വാഹനത്തിലേക്ക് യുവാവിനോട് കയറാൻ ആവശ്യപ്പെടുന്ന സമയത്ത് അമ്മ മറ്റൊരു കാറിൽ അച്ഛനൊപ്പം എത്തുകയായിരുന്നു. യുവാവിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മാതാപിതാക്കൾ എതിർത്തു. ഇതോടെ കൂടുതൽ ഉദ്യോ​ഗസ്ഥരുടെ സഹായം ഓഫീസർ തേടുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ യുവാവും അമ്മയും ചേർന്ന് പൊലീസുകാരനെ മർദിക്കുകയും അമ്മ അദ്ദേഹത്തെ തല്ലുകയും യുവാവ് ഉ​ദ്യോ​ഗസ്ഥന്റെ മേൽ ചാടിവീഴുകയും ചെയ്തു. 

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ നിർദേശപ്രകാരം, തങ്ങളുടെ ചുമതല നിർവഹിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കക്ഷികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ 10 ദിവസം സെൻട്രൽ ജയിലിൽ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുക്കാനും വാഹനം ട്രാഫിക് റിസർവേഷൻ ഗാരേജിലേക്ക് മാറ്റാനും തീരുമാനിച്ചു.

Related News