തെരുവ് നായയുടെ ആക്രമണത്തിൽ പെൺകുട്ടി മരിച്ചുവെന്ന പ്രചരണങ്ങൾ നിഷേധിച്ച് അനിമൽ ഹെൽത്ത് വകുപ്പ് ഡയറക്ടർ

  • 27/12/2023



കുവൈത്ത് സിറ്റി: തെരുവ് നായയുടെ ആക്രമണത്തിൽ ഒരു പെൺകുട്ടി മരിച്ചുവെന്ന പ്രചരണങ്ങൾ നിഷേധിച്ച് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പിഎഎഎഎഫ്ആർ) അനിമൽ ഹെൽത്ത് വകുപ്പ് ഡയറക്ടർ അബ്ദുള്ള അൽ ബദൽ. പെൺകുട്ടിക്ക് ആവശ്യമായ വൈദ്യചികിത്സ ലഭിച്ചതായും അന്നുതന്നെ ക്ലിനിക്ക് വിട്ടതായും അൽ ബദൽ വ്യക്തമാക്കി. ക്ലിനിക്കും പ്രദേശത്തെ പൊലീസ് സ്റ്റേഷനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

പെൺകുട്ടിയെ കടിച്ചത് തെരുവ് നായയല്ലെന്നും പിറ്റ്ബുൾ ആണെന്നും അൽ ബദൽ വെളിപ്പെടുത്തി. തെരുവ് നായ്ക്കളെ നേരിടാൻ പിഎഎഎഎഫ്ആറിലെ മൃഗാരോഗ്യ വകുപ്പ് കാര്യ​ക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി അഞ്ചോളം ട്രക്കുകൾ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏകദേശം 1,600 മുതൽ 1,700 വരെ തെരുവ് നായ്ക്കളെ പിടികൂടുകയും അവയെ ഫഹാഹീലിലെ ഒരു ഷെൽട്ടറിലേക്ക് മാറ്റുകയും ചെയ്തു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related News