കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു; 289 പേർ അറസ്റ്റിൽ

  • 06/01/2024

 

കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ നിരവധി പ്രവാസികള്‍ അറസ്റ്റിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൊത്തം 289 പ്രവാസികളാണ് പിടിയിലായത്. ഇവര്‍ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി. ഫഹാഹീൽ, മംഗഫ്, ഫർവാനിയ, ഷുവൈഖ്, ഹവല്ലി, ഖൈത്താൻ, അൽ ഹസാവി, കബ്ദ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നാണ് അറസ്റ്റ്. 

റിസർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കൺട്രോൾ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്,  ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ്, ഫിനാൻഷ്യൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുൾപ്പെടെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷന്റെ സംയുക്ത പരിശ്രമങ്ങളോടെയാണ് പരിശോധന ക്യാമ്പയിൻ നടന്നത്. അറസ്‌റ്റിലായവരിൽ പ്രാദേശിക മദ്യവുമായി പിടികൂടിയ 9 പേരും ഉള്‍പ്പെടുത്തു.  മയക്കുമരുന്നുമായി ഒരാളും പിടിയിലായി.

Related News