ജീവനക്കാർക്ക് ഇനി മുതൽ ​ഗർഭകാല അവധിക്ക് സഹൽ ആപ്ലിക്കേഷനിലൂടെ അപേക്ഷിക്കാം

  • 27/03/2024



കുവൈത്ത് സിറ്റി: കുവൈത്തി ജീവനക്കാർക്ക് ഇനി മുതൽ ​ഗർഭകാല അവധി സഹൽ ആപ്ലിക്കേഷനിലൂടെ അപേക്ഷിക്കാം. ആരോഗ്യ സേവനങ്ങൾ പൗരന്മാർക്ക് ഏറ്റവും എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാ​ഗമയാണ് ഈ സേവനം ആരംഭിച്ചിട്ടുള്ളതെന്ന് ഡോ. അൽ സനദ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി, ഗർഭിണിയായ കുവൈത്തി ജീവനക്കാരിക്ക് ഗർഭാവസ്ഥയിൽ 30 ആഴ്‌ചയിലെത്തിയ ശേഷം ഗർഭാവസ്ഥയുടെ ശേഷിക്കുന്ന സമയം അസുഖ അവധിക്ക് അനുമതി നൽകാനുള്ള മന്ത്രിതല തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു.

Related News