മോഡൽ ഹെൽത്തി സിറ്റിയായി മാറാൻ ഹവല്ലി ​ഗവർണറേറ്റ്

  • 28/03/2024



കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിനെ പൂർണ്ണമായും സംയോജിതവും ആരോ​ഗ്യ സേവനങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലുമുള്ള നഗരമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ഹവല്ലി ഗവർണറും ക്യാപിറ്റൽ ആക്ടിംഗ് ഗവർണറുമായ അലി അൽ അസ്ഫർ. ഹെൽത്തി സിറ്റിസ് ഓഫീസിലെ അംഗങ്ങളുമായുള്ള ആദ്യ ഏകോപന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതനിലവാരം ഉയർത്താനും സമൂഹത്തിനുള്ളിലെ വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹവല്ലി ഗവർണറേറ്റിനെ ആരോഗ്യ ഗവർണറേറ്റായി രജിസ്റ്റർ ചെയ്തതിന് ശേഷം ആവശ്യമായ ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഗവർണർ അൽ അസ്ഫർ ആവശ്യപ്പെട്ടു. ഹവല്ലിയിലെയും തലസ്ഥാന ഗവർണറേറ്റുകളിലെയും 12 ഹെൽത്ത് സോണുകളുടെ രജിസ്‌ട്രേഷനിൽ കുവൈത്ത് ലവിം​ഗ് ഗ്രൂപ്പുകളുടെ സന്നദ്ധ പ്രവർത്തനങ്ങളെ അൽ അസ്ഫർ അഭിനന്ദിച്ചു. ഹെൽത്തി സിറ്റീസ് കമ്മിയുടെ പ്രവർത്തനങ്ങളെയും ഹവല്ലി ഗവർണർ അലി അൽ അസ്ഫർ പ്രശംസിച്ചു.

Related News