18 മാസത്തിനുള്ളിൽ 13 യൂറോ ഫൈറ്റർ വിമാനങ്ങൾ കൂടി കുവൈത്തിലെത്തും

  • 28/03/2024


കുവൈത്ത് സിറ്റി: കുവൈത്തിന്റെയും ഇറ്റലിയുടെയും വ്യോമസേനകൾ തമ്മിലുള്ള ബന്ധം ആഴമേറിയതാണെന്ന് ഇറ്റാലിയൻ എംബസിയിലെ മിലിട്ടറി അറ്റാഷെ കേണൽ സാൽവത്തോർ ഫെറാറ. അടുത്ത 18 മാസത്തിനുള്ളിൽ 13 യൂറോ ഫൈറ്റർ വിമാനങ്ങൾ കൂടി കുവൈത്തിലേക്ക് എത്തിക്കുമെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുടെ സന്ദർശന വേളയിൽ പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ‘യൂറോഫൈറ്റർ കുവൈറ്റ്’ പ്രോഗ്രാമിൻ്റെ ഭാഗമായി 28 യൂറോഫൈറ്ററുകളിൽ 15 എണ്ണം ഇതിനകം നൽകി കഴിഞ്ഞു.

മാർച്ച് അഞ്ചിന് ഇറ്റാലിയൻ പ്രതിരോധ മന്ത്രിയുടെ കുവൈത്ത് സന്ദർശനം വിജയകരവും പോസിറ്റീവായ ഒരുപാട് ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്തു. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാന തൂണായി പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തെ ഇരുപക്ഷവും പ്രശംസിച്ചു. ഇതിനൊപ്പം പരസ്പര നിക്ഷേപത്തിനുള്ള അവസരങ്ങൾ നൽകുകയും ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News