യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന ഒരു യാത്രക്കാരനിൽ നിന്ന് കൊക്കെയ്ൻ പിടിച്ചെടുത്തു

  • 28/03/2024



കുവൈത്ത് സിറ്റി: ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന ഒരു യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് അധികൃതർ കൊക്കെയ്ൻ പിടികൂടി. കുവൈത്ത് എയർപോർട്ടിലെ ടെർമിനൽ നാലിൽ നിന്നാണ് 80 ​ഗ്രാം വരുന്ന അഞ്ച് ആംപ്യൂൾ കൊക്കെയ്ൻ പിടിച്ചെ‌ടുത്തത്. മറ്റ് തരത്തിലുള്ള സൈക്കോട്രോപിക് പദാർത്ഥങ്ങൾക്ക് പുറമേ ശരീരത്തിലും ല​ഗേജിലും ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി.

Related News