വാരാന്ത്യത്തിൽ കുവൈത്തിൽ കാലാവസ്ഥാ മാറ്റം ; മുന്നറിയിപ്പ്

  • 28/03/2024



കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ കാലാവസ്ഥ പകൽ പൊതുവെ ചൂടും രാത്രി തണുപ്പും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ, ശനിയാഴ്ച ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെയാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് രാത്രി കാലാവസ്ഥ തണുപ്പായിരിക്കും. മണിക്കൂറിൽ 10 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. പരമാവധി താപനില 28 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ചിലപ്പോൾ 2. മുതൽ 6 അടി വരെ ഉയരത്തിൽ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാ​ഗം അറിയിച്ചു.

Related News