കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധിക്കാല ക്രമീകരണങ്ങൾ വിശദമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ തലവൻ ഡോ. ഇസ്സാം അൽ റുബയാൻ. സർക്കുലർ അനുസരിച്ച് എല്ലാ മന്ത്രാലയങ്ങളും ഏജൻസികളും പൊതു സ്ഥാപനങ്ങളും ഈ മാസം ഒമ്പത് മുതൽ അവധിയായിരിക്കും. പതിവ് പ്രവൃത്തി സമയം ഈ മാസം 14 ന് പുനരാരംഭിക്കും. വിശുദ്ധ റമദാനിന്‍റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്തർ, സർക്കാർ ജീവനക്കാർക്ക് അവരുടെ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് എല്ലാ ക്രമീകരണങ്ങളും നടത്തിയിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?