ഈദിയ; പുത്തൻ കറൻസികളുടെ വിതരണം നിരവധി വാണിജ്യ സമുച്ചയങ്ങളിൽ

  • 03/04/2024



കുവൈത്ത് സിറ്റി: ഈദ് കാലയളവിൽ നിരവധി വാണിജ്യ സമുച്ചയങ്ങളിൽ എടിഎം സേവനം ലഭ്യമാക്കുമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. ഈദിയ വിതരണത്തിനായി പൗരന്മാരുടെ വർധിച്ചുവരുന്ന ആവശ്യം കാരണം ചെറിയ മൂല്യങ്ങളിൽ കുവൈത്ത് ദിനാറിൻ്റെ പുതിയ നോട്ടുകൾ ഈ സംവിധാനത്തിലൂടെ ലഭ്യമാക്കും. അവന്യൂസ് മാൾ, 360 മാൾ, അൽ കൗട്ട് മാൾ, അസിമ മാൾ എന്നിവിടങ്ങളിൽ ഏപ്രിൽ 2 മുതൽ ഈദ് അൽ ഫിത്തർ രണ്ടാം ദിവസം വരെ എടിഎം സേവനം ലഭ്യമാകും. 

കെ നെറ്റ്, ബന്ധപ്പെട്ട മാളുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഈ സേവനം നൽകുന്നത്. മുൻ വർഷം ഈ സേവനം പൊതുജനങ്ങൾ സ്വാഗതം ചെയ്തിരുന്നു. വ്യത്യസ്ത മൂല്യമുള്ള ബാങ്ക് നോട്ടുകൾ നേടുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവായത് തന്നെയാണ് അതിന് പ്രധാന കാരണം. പ്രത്യേകിച്ച് മറ്റ് എടിഎമ്മുകളിൽ സാധാരണയായി ലഭ്യമല്ലാത്ത ചെറിയ മൂല്യങ്ങൾ ലഭ്യമായത് പൗരന്മാർക്ക് ആശ്വാസമായി.

Related News