കുവൈത്തിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

  • 02/05/2024


കുവൈത്ത് സിറ്റി: സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ വേനലിൽ നൂഴ, മൻസൂരിയ, അബ്ദുള്ള അൽ സലേം മേഖലകളിലെ വൈദ്യുതി മുടക്കം കടുക്കുമെന്ന് വിലയിരുത്തൽ. വൈദ്യുതി ഉപഭോഗം 17,000 മെഗാവാട്ട് കവിയുമെന്ന് പ്രതീക്ഷിക്കുന്ന വേനൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ പ്രദേശങ്ങളിൽ പരിമിതമായ വൈദ്യുതി മുടക്കത്തെ കുറിച്ച് മുന്നറിയിപ്പ് വന്നിരുന്നു. 2023ലെ വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം ആദ്യമായി 16,300 മെഗാവാട്ടിന് മുകളിൽ കുതിച്ചിുന്നു. താപനിലയിലെ വർദ്ധനവിനെ ആശ്രയിച്ച് ഈ വേനൽക്കാലത്ത് ഉപഭോഗം 17,000 മെഗാവാട്ട് മറികടക്കുമെന്നാണ് കണക്കാക്കുന്നത്.

Related News