ബാച്ചിലർമാർക്കിരെ കടുത്ത നിലപാടുമായി കുവൈത്ത്

  • 04/05/2024


കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാരുടെ താമസം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുനിസിപ്പൽ ടീമുകളെ നിയോഗിച്ചതായി ക്യാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ എഞ്ചിനീയർ മുഹമ്മദ് അൽ മുതൈരി അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസിൻ്റെ നിർദേശപ്രകാരമാണ് ഇത്. ഈ പ്രശ്നങ്ങൾ കാരണം അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും ഉണ്ടാകുന്ന പ്രതികൂല ആഘാതം തടയുന്നതിന് വേണ്ടിയാണ് ശ്രമം.

ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന സിംഗിൾസ് ഹൗസിംഗ് കമ്മിറ്റിയുമായി സഹകരിച്ച് ആവശ്യമായ എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം ഗവർണറേറ്റിലെ 13 പ്രോപ്പർട്ടികളിൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം, മാനവശേഷിക്കുള്ള പൊതു അതോറിറ്റി, പൊതുമരാമത്ത് മന്ത്രാലയം എന്നിങ്ങനെ വിവിധ വിഭാ​ഗങ്ങൾ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്.

Related News