എട്ട് മാനസികാരോഗ്യ ക്ലിനിക്കുകൾ കൂടി ആരംഭിക്കാൻ കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 04/05/2024


കുവൈത്ത് സിറ്റി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എട്ട് മാനസികാരോഗ്യ ക്ലിനിക്കുകൾ കൂടി ആരംഭിക്കാൻ ആരോ​ഗ്യ മന്ത്രാലയം. രാജ്യത്തെ മൊത്തം ക്ലിനിക്കുകളുടെ എണ്ണം 68 ആയി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമികാരോഗ്യ കേന്ദ്ര വകുപ്പ് ഡയറക്ടർ ഡോ. ദിന അൽ ദുബൈബ് പറഞ്ഞു. എളുപ്പത്തിൽ ഏറ്റവും മികച്ച സേവനം ലഭിക്കുന്നതിന് റെസിഡൻഷ്യൽ ഏരിയകളിലെ എല്ലാ പ്രാഥമിക പരിചരണ കേന്ദ്രങ്ങളിലും ക്ലിനിക്കുകൾ ആരംഭിക്കാനാണ് മന്ത്രാലയം താത്പര്യപ്പെടുന്നത്. 

മാനസികാരോഗ്യ മേഖലയിൽ കുടുംബ ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതിനും യോഗ്യത നേടുന്നതിനുമായി വർഷം തോറും നടത്തുന്ന മാനസികാരോഗ്യ കോഴ്സിൻ്റെ സമാപനവും അൽ ദുബൈബ് സ്ഥിരീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നൽകുന്ന സേവനങ്ങളുമായി മാനസികാരോഗ്യ സേവനങ്ങളെ സംയോജിപ്പിച്ച് അവ വിപുലീകരിക്കാനും പൗരന്മാർക്കും പ്രവാസികൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകുന്നതിൽ അവബോധം വളർത്താനും കോഴ്‌സ് ലക്ഷ്യമിടുന്നതായും അവർ കൂട്ടിച്ചേർത്തു.

Related News