പവർ കട്ട് ഉണ്ടാകിലെന്ന് ഉറപ്പ് നൽകി കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 04/05/2024


കുവൈത്ത് സിറ്റി: വരാനിരിക്കുന്ന വേനൽക്കാല വെല്ലുവിളികളെ നേരിടാനായി എല്ലാ തയാറെടുപ്പുകളും നടത്തിയതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി എഞ്ചിനീയർ മഹാ അൽ അസൂസി വ്യക്തമാക്കി. വൈദ്യുതി മുടക്കം സംബന്ധിച്ച് നിരവധി പ്രതിനിധികൾ ഉന്നയിച്ച ആശങ്കകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒമാൻ്റെ നെറ്റ്‌വർക്കിൽ നിന്ന് 300 മെഗാവാട്ട് വരും മാസങ്ങൾക്കുള്ളിൽ കുവൈത്തിന് ലഭിക്കുന്നതിന് ഗൾഫ് ഇലക്‌ട്രിസിറ്റി ഇൻ്റർകണക്ഷൻ അതോറിറ്റി പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

കുവൈത്ത് ഓയിൽ കമ്പനിയുമായുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന വേളയിൽ, മന്ത്രാലയത്തിൻ്റെ ടെൻഡറുകളിലും കരാറുകളിലും തടസ്സം നേരിട്ടതിന് പൊതു ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസിയെ അൽ-അസൂസി ഉത്തരവാദിയാക്കി. വേനൽക്കാലത്ത് ഷെഡ്യൂൾ ചെയ്ത പവർ കട്ടുകൾ ഉണ്ടാകില്ല. കാലാവസ്ഥ അനുകൂലമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു കൂട്ടുത്തരവാദിത്തമെന്ന നിലയിൽവിവേകത്തോടെയുള്ള ഊർജ്ജ ഉപയോഗത്തിനും അൽ അസൂസി ആഹ്വാനം ചെയ്തു.

Related News