18 മയക്കുമരുന്ന് കേസുകളിലായി കുവൈത്തിൽ 15 പേർ അറസ്റ്റിൽ

  • 04/05/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തും വ്യാപാരവും തടയാൻ ലക്ഷ്യമിട്ട് നടക്കുന്ന സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി 18 പേരെ ഡ്രഗ് എൻഫോഴ്സ്മെൻ്റ് അധികൃതർ പിടികൂടി. 15 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഏകദേശം 20 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർത്ഥങ്ങൾ, 11,800 സൈക്കോട്രോപിക് ഗുളികകൾ, ലൈസൻസില്ലാത്ത തോക്കുകൾ, വെടിമരുന്ന് എന്നിവയും മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള വരുമാനവും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം, മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും വ്യാപനത്തിനെതിരെ പോരാടുന്നതിന് എല്ലാ മാർ​ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിൻ്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർക്കോട്ടിക്‌സിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ പ്രതികൾ പിടിയിലായത്. രാസവസ്തുക്കൾ, ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കഞ്ചാവ്, കൊക്കെയ്ൻ, ഹെറോയിൻ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

Related News