അനുമതിയില്ലാതെ പുസ്തകം വിറ്റതിന് കുവൈത്തി നോവലിസ്റ്റിന് പിഴ ശിക്ഷ

  • 05/05/2024


കുവൈത്ത് സിറ്റി: കുവൈത്തി നോവലിസ്റ്റ് ബുതൈന അൽ എസ്സയ്ക്ക് 3,000 കുവൈത്തി ദിനാര്‍ പിഴ ചുമത്തിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവച്ചു. ഇൻഫർമേഷൻ മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ ഗൾഫിലെ പൗരത്വമില്ലാത്തവരെ കുറിച്ചുള്ള പുസ്തകം വിറ്റ് ദേശീയ താൽപ്പര്യം ലംഘിച്ചതിനാണ് ശിക്ഷ. "സ്റ്റേറ്റ്‌ലെസ് പീപ്പിൾ ഇൻ ദ ഗൾഫ്" എന്ന പുസ്തകം തക്‌വീൻ ബുക്ക്‌സ്റ്റോറിൽ പ്രചരിപ്പിച്ചതിനും വിറ്റതിനുമാണ് അൽ എസ്സയ്ക്കെതിരെ കേസ് വന്നത്.

Related News