കൂടുതല്‍ വിനിമയ നിരക്ക് വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പ്രവാസിയുടെ പരാതി

  • 05/05/2024


കുവൈത്ത് സിറ്റി: കുവൈത്തി ദിനാർ ഈജിപ്ഷ്യൻ പൗണ്ടിലേക്ക് കരിഞ്ചന്തയിൽ വിനിമയം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഒരു കറൻസി ഡീലർക്ക് 7,700 ദിനാർ കൈമാറിയ ശേഷം കബളിപ്പിക്കപ്പെട്ടതായി ഒരു പ്രവാസി അബു ഹലീഫ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. സഹപ്രവർത്തകർ ആണ് ഇയാളെ ശുപാർശ ചെയ്തതെന്നും വിശ്വാസയോഗ്യമായി മികച്ച നിരക്ക് വാഗ്ദാനം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

കുവൈത്തിലെ ഡീലർക്ക് പണം കൈമാറിയ ശേഷം ഈജിപ്ഷ്യൻ പൗണ്ടിലുള്ള തത്തുല്യമായ തുക ഈജിപ്തിലെ വീട്ടില്‍ എത്തിക്കും എന്നായിരുന്നു വാഗ്ദാനം. അബുഹലീഫ പ്രദേശത്ത് താമസിക്കുന്ന ഡീലറെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പരാതിക്കാരന് മറുപടി ലഭിച്ചില്ല. പ്രതിയെന്ന് സംശയിക്കുന്നയാളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പോലീസിന് പരാതിക്കാരൻ നൽകിയിട്ടുണ്ട്. മറ്റ് നിരവധി പ്രവാസികളും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related News