വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; കുവൈത്തിൽ അമ്മയും മകളും അറസ്റ്റിൽ

  • 05/05/2024


കുവൈത്ത് സിറ്റി: നിരവധി പൗരന്മാരെ ദ്രോഹത്തിനും വേശ്യാവൃത്തിക്കും പ്രേരിപ്പിച്ചതിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനും അനധികൃത താമസക്കാരായ ഒരു അമ്മയെയും മകളെയും തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കൃത്യമായ ലക്ഷ്യത്തോടെ പൗരന്മാരുമായി ബന്ധം സ്ഥാപിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. 

പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്‍റെ കുറ്റകൃത്യം പറഞ്ഞാണ് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നത്. ആകെ തുക 54,000 കുവൈത്തി ദിനാർ ഇവര്‍ തട്ടിയെടുത്തുവെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസില്‍ തുടരന്വേഷണവും നടത്തുന്നുണ്ട്. രണ്ട് പ്രതികളെ ചോദ്യം ചെയ്യുകയും പ്രോസിക്യൂഷൻ അവർക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.

Related News