പ്രതിമാസ ശമ്പളം കൃത്യസമയത്ത് നൽകുന്നതിൽ പരാജയപ്പെട്ടാല്‍ നടപടി

  • 05/05/2024


കുവൈത്ത് സിറ്റി: തൊഴിലാളികളുടെ പ്രതിമാസ വേതനം കൃത്യസമയത്ത് നൽകുന്നതിൽ സ്വകാര്യ മേഖലയിലെ ബിസിനസ്സ് ഉടമകളും കമ്പനികളും വീഴ്ച വരുത്തുന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് മാൻപവര്‍ അതോറിറ്റി വർക്ക്ഫോഴ്സ് പ്രൊട്ടക്ഷൻ സെക്ടർ അഫയേഴ്‌സിന്‍റെ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫഹദ് അൽ മുറാദ്. ഈ ലംഘനം തൊഴിലുടമയെ സസ്പെൻഷനിലേക്ക് നയിക്കുകയും തൊഴിലാളികളെ മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റാൻ അനുവദിക്കുകയും ചെയ്യും. ഇന്‍റർനാഷണൽ ലേബർ ഡേയുടെ ഭാഗമായി അതോറിറ്റി നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയിലെ ജോലി സംബന്ധിച്ച് നിയമം 6/2010-ലെ ആർട്ടിക്കിൾ 57-ൽ വ്യക്തമാക്കിയിട്ടുള്ള വേതന നിയമങ്ങള്‍ ബിസിനസ്സ് ഉടമകൾ പാലിക്കുന്നത് നിരീക്ഷിക്കുന്നത് തുടരുമെന്നും അല്‍ മുറാദ് വ്യക്തമാക്കി.

Related News