കുവൈത്തിൽ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി കുതിച്ചുയരുന്നു

  • 05/05/2024


കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി കുതിച്ചുയരുന്നു. കഴിഞ്ഞ വർഷം 174 ശതമാനം വർധനയാണ് വന്നിട്ടുള്ളത്. 2023ൽ 6.9 മില്യണ്‍ ദിനാർ വിലയുള്ള 417 വാഹനങ്ങളാണ് കുവൈത്ത് ഇറക്കുമതി ചെയ്തത് 9.7 മില്യണ്‍ ദിനാർ വിലമതിക്കുന്ന 832 ഇലക്ട്രിക് വാഹനങ്ങൾ അഞ്ച് വർഷത്തിനിടെ ഇറക്കുമതി ചെയ്തു. കുറഞ്ഞ ഇന്ധന വില വിപണിയിൽ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തടസമാകുന്നുണ്ട്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

Related News