റെസ്റ്റോറൻ്റിൽ പ്രവാസികൾ തമ്മിൽ വഴക്ക്; ഒരാൾക്ക് കുത്തേറ്റു

  • 06/05/2024


കുവൈത്ത് സിറ്റി: ഗ്യാസ് സ്റ്റേഷൻ റെസ്റ്റോറൻ്റിൽ ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ട് പ്രവാസികളെ അബ്ദുള്ള പോർട്ട് ഡിറ്റക്ടീവുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. അക്രമത്തിൽ കലാശിച്ച തർക്കത്തിനൊടുവിൽ ഒരു പ്രവാസി മറ്റൊരാളെ കത്രിക കൊണ്ട് കുത്തുകയായിരുന്നുവെന്ന് കേസ് നമ്പർ 2024/50 ൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രവാസി റെസ്റ്റോറൻ്റിൽ കയറി ഭക്ഷണം ഓർഡർ ചെയ്തതാണ് വാക്കേറ്റത്തിന് വഴിവെച്ചതെന്നാണ് അന്വേഷണത്തിൽ പറയുന്നത്. 

തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പെട്രോൾ പമ്പിൽ മർദനമേറ്റെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന ഉടൻ സ്ഥലത്ത് എത്തുകയായിരുന്നു. കുത്തേറ്റ നിലയിൽ ഒരു പ്രവാസിയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് റെസ്റ്റോറൻ്റിലെ ഒരു തൊഴിലാളിയെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുത്തിയതായി സമ്മതിക്കുകയായിരുന്നു. ഭക്ഷണം ഓർഡർ ചെയ്യാൻ വന്ന പ്രവാസി ആക്രമിച്ചപ്പോൾ സ്വയം പ്രതിരോധത്തിനായി നിലത്ത് നിന്ന് കത്രിക എടുത്ത് കുത്തിയെന്നാണ് പ്രതിയുെ മൊഴി.

Related News