പൊലീസ് വേഷം ധരിച്ച് എത്തിയ അജ്ഞാതൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; പ്രവാസിയുടെ പരാതി

  • 06/05/2024


കുവൈത്ത് സിറ്റി: ലഫ്റ്റനൻ്റിൻ്റെ യൂണിഫോം ധരിച്ച് റാഹിയ മരുഭൂമിയിൽ സിറിയൻ സ്വദേശിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ അജ്ഞാതനെ കണ്ടെത്താൻ ഡിറ്റക്ടീവുകൾ അന്വേഷണം വ്യാപിപ്പിച്ചു. സിറിയൻ പ്രവാസി സാദ് അൽ അബ്ദുള്ള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഔദ്യോ​ഗിക വാഹനത്തിലല്ല പ്രതി വന്നതെന്നും ഫസ്റ്റ് ലെഫ്റ്റനൻ്റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ്റെ യൂണിഫോം ധരിച്ച അജ്ഞാതൻ തന്നെ തടയുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ഇറങ്ങി തന്നെ അപമാനിക്കുകയും സിവിൽ തിരിച്ചറിയൽ കാർഡ് നശിപ്പിക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്ന തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി തുടർന്ന് സ്ഥലം വിട്ടു. ഇതോടെ സംശയം തോന്നിയ പ്രവാസി പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related News