പുരുഷ പ്രവാസി തൊഴിലാളികൾക്കായി കുവൈത്ത് ഷെൽട്ടർ സ്ഥാപിക്കുന്നു

  • 06/05/2024


കുവൈത്ത് സിറ്റി: പുരുഷ പ്രവാസി തൊഴിലാളികൾക്കായി ഒരു ഷെൽട്ടർ സ്ഥാപിക്കുന്നതിനായി മാൻപവർ അതോറിറ്റി പദ്ധതി. ഈ ഷെൽട്ടർ നിലവിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സൗകര്യം നൽകുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാകും കുവൈത്തെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ (പിഎഎം) ലേബർ പ്രൊട്ടക്ഷൻ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുറാദ് പറഞ്ഞു. പുരുഷ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലുടമകളും ജീവനക്കാരും തമ്മിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് അഭയകേന്ദ്രത്തിൻ്റെ ലക്ഷ്യം.

തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർക്ക് മാതൃരാജ്യത്തേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നതിനും ഈ അഭയകേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ടു ഹൂം ഇറ്റ് മേ കൺസേൺ എന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണ സേവനം ആരംഭിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് അതോറിറ്റി ഇപ്പോൾ. ടെൻഡർ പങ്കാളിത്തത്തിനായി സർക്കാർ ഏജൻസികൾക്ക് സമർപ്പിച്ച രേഖകളുമായി ഈ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്യാൻ ഇത് അനുവദിക്കുമെന്നും അൽ മുറാദ് പറഞ്ഞു.

Related News