മരിച്ചയാളുടെ ഫോൺ അൺലോക്ക് ചെയ്യാൻ വിരലടയാളം എടുക്കുന്നത് അനുവദനീയമല്ല; എൻഡോവ്‌മെൻ്റ് മന്ത്രാലയം

  • 06/05/2024


കുവൈത്ത് സിറ്റി: കുടുംബത്തിനോ മറ്റുള്ളവർക്കോ ഫോൺ അൺലോക്ക് ചെയ്യുന്നതിന് മരിച്ച വ്യക്തിയുടെ കൈയോ മുഖമോ വിരലടയാളമോ എടുക്കുന്നത് അനുവദനീയമല്ലെന്ന് എൻഡോവ്‌മെൻ്റ് മന്ത്രാലയം ഫത്‌വ പുറപ്പെടുവിച്ചു. ഫോൺ അൺലോക്ക് ചെയ്യുന്നതിന് മരിച്ചയാളുടെ കുടുംബത്തിന് ഇവ എടുക്കാൻ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ശവസംസ്കാര കാര്യ വകുപ്പ് ഡയറക്ടറുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് മരിച്ച വ്യക്തിയുടെ സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റമായാണ് കണക്കാക്കപ്പെടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News