കുവൈത്തിലെ ഏറ്റവും വലിയ തൊഴിൽ ശക്തിയായി ഇന്ത്യൻ സമൂഹം

  • 06/05/2024

 


കുവൈത്ത് സിറ്റി: രാജ്യത്തെ മൊത്തം കുവൈത്ത് ഇതര തൊഴിലാളികളുടെ എണ്ണം 1,678,958 ആയതായി കണക്കുകൾ. 2023 അവസാനത്തോടെ ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ളവരുടെ കണക്കാണിത്. 2022 ഡിസംബറിൽ ആകെ തൊഴിലാളികളുടെ എണ്ണം 1,593,496 ആയിരുന്നു. രാജ്യത്തെ തൊഴിൽ ശക്തിയുടെ 78.7 ശതമാനവും കുവൈത്തികളല്ലാത്തവരാണ്. 2022 ഡിസംബറിലെ മൊത്തം 442,647 ആയിരുന്ന കുവൈത്തി തൊഴിലാളികളുടെ എണ്ണം 454,038 ആയി. ഗാർഹിക മേഖലയിലെ തൊഴിലാളികളുടെ എണ്ണം 786,231 ആണ്. കുവൈത്തികളല്ലാത്തവരിൽ, ഇന്ത്യക്കാർ ആണ് തൊഴിലാളികളുടെ എണ്ണത്തില്‍ മുന്നില്‍. 2023 ഡിസംബറിലെ കണക്കുപ്രാകരം 535,083 ഇന്ത്യൻ തൊഴിലാളികളാണ് ഉള്ളത്. ഒരു വർഷം മുമ്പ് 497,087 ഇന്ത്യൻ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഈജിപ്ഷ്യൻ പൗരന്മാരാണ്. 476,866 ആണ് ഈജിപ്ഷ്യൻ തൊഴിലാളികളുടെ എണ്ണം.

Related News