ജഹ്‌റയിൽ വാഹനം മറിഞ്ഞുണ്ടായ അപകടം; പ്രവാസി ഡ്രൈവർ മദ്യലഹരിയിൽ

  • 07/05/2024

 


കുവൈത്ത് സിറ്റി: ജഹ്‌റയിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മദ്യലഹരിയിലാണെന്ന് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് മദ്യം അടങ്ങിയ മൂന്ന് കുപ്പികളും കണ്ടെടുത്തു. രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന ഡ്രൈവറെ, വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും പൊതുമുതൽ നശിപ്പിച്ചതിനും അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാത്രി 9:40 ഓടെ അൽ ജഹ്‌റ റോഡിൽ പാലസ് ഏരിയയ്ക്ക് സമീപമുള്ള അൽ മുത്‌ലയിലേക്കുള്ള വഴിയിൽ ഒരു കാർ അപകടത്തെക്കുറിച്ച് അധികൃതർക്ക് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

പോലീസ് എത്തിയപ്പോൾ ഒരു യുവാവ് ഓടിച്ച ജാപ്പനീസ് കാർ മറിഞ്ഞ നിലയിലായിരുന്നു. ഇയാൾ നിലത്ത് കിടക്കുകയായിരുന്നു. ഡ്രൈവർ വൈദ്യചികിത്സ നിരസിക്കുകയും ചെയ്തു. മദ്യത്തിൻ്റെ രൂക്ഷഗന്ധം അനുഭവപ്പെടുകയും വാക്കുകൾ അവ്യക്തമായാണ് ഇയാൾ പറയുകയും ചെയ്തിരുന്നത്. കൂടാതെ, വാഹനത്തിൽ തീപിടിച്ചതിൻ്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

Related News