കുവൈത്തിലെ എക്സ്ചേഞ്ച് കമ്പനികളുടെ ലാഭത്തിൽ ഗണ്യമായ കുറവ്

  • 07/05/2024



കുവൈത്ത് സിറ്റി: ഈ വർഷത്തിൻ്റെ ആദ്യ പാദത്തിൽ പ്രാദേശിക എക്സ്ചേഞ്ച് കമ്പനികളുടെ ലാഭത്തിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ. കുവൈത്ത് സെൻട്രൽ ബാങ്ക് ആണ് കണക്കുകൾ പുറത്ത് വിട്ടത്. ലാഭം ഏകദേശം 56 ശതമാനം കുറഞ്ഞ് മൊത്തം 5.88 മില്യൺ ദിനാറിലേക്ക് ചുരുങ്ങി. 2023 ൻ്റെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ 10.5 മില്യൺ ദിനാറിൽ നിന്നാണ് ഈ ഇടിവ്. ലാഭത്തിലെ ഈ ഇടിവ് വിവിധ കാരണങ്ങൾ കൊണ്ടാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 

പ്രാഥമികമായ ചെലവുകൾ, പ്രത്യേകിച്ച് അഡ്മിനിസ്ട്രേറ്റീവ് ചെലവ്, ബാങ്ക് പലിശ, വിഹിതം എന്നിവയിലെ വർധനവ് കാരണമാകാം. കൂടാതെ, മറ്റ് വരുമാനങ്ങളുടെ അളവിൽ നേരിയ കുറവുണ്ടായി. ഈ വർഷത്തെ ആദ്യ പാദത്തിൽ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിൻ്റെ മേൽനോട്ടത്തിലുള്ള 32 എക്‌സ്‌ചേഞ്ച് കമ്പനികളുടെ മൊത്തം വരുമാനം 1.4 ശതമാനം കുറഞ്ഞ് ഏകദേശം 26.59 മില്യൺ ദിനാറിൽ എത്തി. അതേസമയം, കറൻസി വിൽപ്പനയിൽ നിന്നുള്ള വരുമാനം 1.01 ശതമാനം വർധിച്ച് 19.98 മില്യൺ ദിനാറിലെത്തി.

Related News