കുവൈത്തിൽ കക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അഭിഭാഷകന് ജയിൽ ശിക്ഷ

  • 07/05/2024


കുവൈത്ത് സിറ്റി: ഒരു പൗരനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ അഭിഭാഷകനെ 1000 കുവൈത്തി ദിനാർ ഗ്യാരൻ്റിയോടെ രണ്ട് വർഷത്തേക്ക് തടവിലിടാൻ ക്രിമിനൽ കോടതി വിധിച്ചു. ഒരു പൗരനെ ബ്ലാക്ക്‌മെയിൽ ചെയ്ത് 20,000 കുവൈത്തി ദിനാർ കൈപ്പറ്റിയ കേസിലാണ് വിധി. അതേസമയം, കടം, കാർ വിൽപ്പന കരാർ, രസീത് എന്നിവ തെളിയിക്കുന്ന രേഖകളിൽ ഒപ്പിടാൻ വാദിയെ നിർബന്ധിച്ച കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു. അഭിഭാഷകൻ തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയും 20,000 കുവൈത്തി ദിനാർ നൽകിയില്ലെങ്കിൽ കക്ഷിയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. കടം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളിലും കാർ വിൽപ്പന കരാറിലും അത്രയും തുകയ്ക്കുള്ള രസീതിലും ഒപ്പിടാൻ നിർബന്ധിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.

Related News