റെസിഡൻസി പെർമിറ്റുകൾക്ക് കൈക്കൂലി; 4 പേർക്ക് 5 വർഷം ജയിൽ ശിക്ഷ

  • 07/05/2024


കുവൈത്ത് സിറ്റി: റെസിഡൻസി പെർമിറ്റുകൾക്ക് കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഒരു ഇൻസ്പെക്ടർ, ഒരു പൗരൻ, ഒരു പ്രതിനിധി, ഒരു മധ്യസ്ഥൻ എന്നിവർക്ക് ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 4000 കുവൈത്തി ദിനാർ പിഴയുമാണ് വിധിച്ചിട്ടുള്ളത്. 10 റെസിഡൻസി പെർമിറ്റുകൾക്ക്, ഓരോ പെർമിറ്റിന് 2000 ദിനാർ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. റെസിഡൻസി പെർമിറ്റ് വാങ്ങിയ മൂന്ന് പ്രവാസികളെ കോടതി വെറുതെവിട്ടു. രഹസ്യാന്വേഷണ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പൗരൻ്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി സ്ഥാപിക്കാൻ തൊഴിലാളികളിൽ ഒരാളുമായി അവർ സമ്മതിച്ചതിനാൽ കൈക്കൂലി ഓഡിയോയിലും വീഡിയോയിലും റെക്കോർഡ് ചെയ്യുകയായിരുന്നു. പൊതുമേഖലാ ജീവനക്കാരനെതിരെ കൈക്കൂലി സ്വീകരിച്ചതിനുള്ള കുറ്റമാണ് ചുമത്തിയത്.

Related News