കറൻസി തട്ടിപ്പ് കേസില്‍ രണ്ട് പ്രവാസികൾ പിടിയിൽ

  • 07/05/2024


കുവൈത്ത് സിറ്റി: വിപണി മൂല്യത്തേക്കാൾ താഴെയുള്ള തുകയ്ക്ക് കറൻസി കൈമാറ്റം നടത്തി തട്ടിപ്പ് നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ. രണ്ട് ആഫ്രിക്കൻ പൗരന്മാരാണ് പിടിയിലായത്. കറൻസികൾ, പ്രത്യേകിച്ച് ഡോളർ അവയുടെ വിപണി മൂല്യത്തേക്കാൾ താഴെയുള്ള തുകയ്ക്ക് കൈമാറ്റം ചെയ്ത് കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ട്രാൻസ്ഫർ ഫീസായി മുൻകൂര്‍ പണം വാങ്ങിയാണ് ഈ കബളിപ്പിക്കല്‍ നടത്തിയിരുന്നത്. ബാങ്ക് ട്രാൻസ്ഫർ വഴി അഡ്വാൻസ് പേയ്മെൻ്റ് ലഭിച്ച ശേഷം പിന്നീട് ഇവരില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടാകില്ല. പ്രതികളെയും അവരില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

Related News