കൗമാരക്കാരെ പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത കേസ്; ഉന്നത ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

  • 08/05/2024


കുവൈത്ത് സിറ്റി: രണ്ട് കൗമാരക്കാരെ പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ ജുവനൈൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ ഒരു ബ്രിഗേഡിയർ ജനറലിനെയും ലെഫ്റ്റനൻ്റ് കേണലിനെയും അറസ്റ്റ് ചെയ്യാൻ അപ്പീൽ കോടതി ഉത്തരവ്. സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്യുമ്പോൾ രണ്ട് കൗമാരക്കാരെ ഇവർ മർദിക്കുകയായിരുന്നു. കേസിൽ തീരുമാനമെടുക്കാൻ കോടതി മെയ് 21 ന് സെഷൻ നിശ്ചയിച്ചു. കുറ്റസമ്മതം നടത്താനും കേസുമായി ബന്ധപ്പെട്ട മൊഴികളും വിവരങ്ങളും നൽകാനും രണ്ട് കൗമാരക്കാരെ നിർബന്ധിക്കുകയും പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്‌തെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

Related News