അൽ സൂർ റിഫൈനറിയിൽ റോബോട്ടിൻ്റെ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു

  • 08/05/2024


കുവൈത്ത് സിറ്റി: കുവൈത്ത് ഇൻ്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി അൽ സൂർ റിഫൈനറിയിൽ ഒരു റോബോട്ടിൻ്റെ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത് രാജ്യത്തിൻ്റെ എണ്ണ മേഖലയിലെ തന്നെ ഒരു സുപ്രധാനമായ കുതിച്ചുചാട്ടമാണ്. ഈ റോബോട്ടിക് സാങ്കേതികവിദ്യയുടെ ഉപയോ​ഗത്തോടെ റിഫൈനറിയുടെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുന്നതിനും ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്താനുമാണ് കെഐപിഐസി ലക്ഷ്യമിടുന്നത്.

അത്യാധുനിക സാങ്കേതികവിദ്യകൾ റിഫൈനറി പ്രവർത്തനങ്ങൾക്ക് ഉപയോ​ഗപ്പെടുത്താനും റോബോട്ടിക്‌സ് സാങ്കേതികവിദ്യയെ സമന്വയിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ട് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത ഒപ്റ്റിമൈസ് ചെയ്യുന്നതിനും കമ്പനി വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് കുവൈത്ത് ഇൻ്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി വക്താവ് പറഞ്ഞു.

Related News