കുവൈത്ത് ടവർ ടിക്കറ്റ് തട്ടിപ്പ് കേസ്; പ്രവാസിക്ക് ഏഴ് വർഷം തടവ് ശിക്ഷ

  • 08/05/2024


കുവൈത്ത് സിറ്റി: കുവൈത്ത് ടവേഴ്‌സ് ടിക്കറ്റുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഈജിപ്ഷ്യൻ ജീവനക്കാരന് ഏഴ് വർഷത്തെ തടവ് വിധിച്ച് ക്രിമിനൽ കോടതി. 29,000 കുവൈത്തി ദിനാർ മൂല്യമുള്ള കുവൈത്ത് ടവേഴ്സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്. കുവൈത്ത് ടവേഴ്‌സ് അഡ്മിനിസ്‌ട്രേഷൻ്റെ നിയമവകുപ്പ് ഡിറ്റക്ടീവുകൾ പ്രവാസിയെ അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തോളം ടിക്കറ്റ് പ്രിൻ്റ് ചെയ്ത് വിറ്റതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. 

ഡേറ്റാബേസിൽ നുഴഞ്ഞുകയറി വിവരങ്ങളും തീയതികളും തിരുത്തിയ ശേഷമാണ് പ്രതി തട്ടിപ്പ് നടത്തിയത്. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ തൻ്റെ നിരപരാധിത്വം പ്രഖ്യാപിക്കണമെന്നും കുറ്റസമ്മതം നടത്തിയത് നിർബന്ധിതമായിരുന്നുവെന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഈജിപ്തുകാരനെതിരായ ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. തടവ് ശിക്ഷ കഴിഞ്ഞ് പ്രവാസിയെ നാടുകടത്താനും ഉത്തരവിൽ പറയുന്നുണ്ട്.

Related News