ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനായി ചമഞ്ഞ് ആൾമാറാട്ടം; പ്രവാസിക്ക് ശിക്ഷ

  • 08/05/2024


കുവൈത്ത് സിറ്റി: ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ കേസില്‍ സിറിയൻ പൗരന് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഒരു പൗരന്‍റെ അക്കൗണ്ടില്‍ നിന്ന് 15,000 കുവൈത്തി ദിനാര്‍ തട്ടിയെടുക്കാനാണ് സിറിയൻ പ്രവാസി ആൾമാറാട്ടം നടത്തിയത്. 10 വർഷം തടവും 20,000 കുവൈത്തി ദിനാര്‍ പിഴയുമാണ് ക്രിമിനല്‍ കോടതി ചുമത്തിയിട്ടുള്ളത്. ഒരു സർക്കാർ ഏജൻസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനും പൊതു ജീവനക്കാരനായി ആൾമാറാട്ടത്തിനും പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തുകയായിരുന്നു.

പ്രതി സർക്കാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുകയും സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉപഭോക്തൃ സംരക്ഷണ കമ്മീഷണ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുകയുമായിരുന്നു. തുടർന്ന്, താൻ വാണിജ്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് വഴി പൗരനുമായി ചാറ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 കുവൈത്തി ദിനാര്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന് കേസ് ഫയല്‍ വ്യക്തമാക്കുന്നു.

Related News