മൂന്ന് മാസം; കുവൈത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയത് പ്രവാസികൾ ഉൾപ്പെടെ 22,897 പേർക്ക്

  • 08/05/2024


കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 22,897 പൗരന്മാർക്കും പ്രവാസികൾക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി കണക്കുകൾ. 11,654 പൗരന്മാരുടെയും പ്രവാസികളുടെയും യാത്രാ വിലക്ക് നീക്കി. അതേസമയം 1,122 പൗരന്മാരുടെ യാത്രാ വിലക്ക് ഒറ്റത്തവണ യാത്രയ്ക്ക് വേണ്ടിയാണ് നീക്കിയത്. ഏറ്റവും കൂടുതൽ യാത്രാ നിരോധനം രേഖപ്പെടുത്തിയത് അഹമ്മദി ഗവർണറേറ്റിലാണ്, തുടർന്ന് ഫർവാനിയ, ഹവല്ലി, ക്യാപിറ്റൽ, മുബാറക് അൽ കബീർ ​ഗവർണറേറ്റുകളാണ്. ജഡ്ജി അബ്ദുള്ള അൽ ഉത്മാൻ്റെ നേതൃത്വത്തിലുള്ള നീതിന്യായ മന്ത്രാലയത്തിലെ സെൻ്റൻസ് എൻഫോഴ്സ്മെൻ്റ് ജനറൽ ഡിപ്പാർട്ട്മെൻ്റ്, വിവിധ ഗവർണറേറ്റ് അഡ്മിനിസ്ട്രേഷനുകളിലും കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിലും വിധികൾ നടപ്പിലാക്കുന്നതിലൂടെ പൊതുജനങ്ങളുടെ പണം സംരക്ഷിക്കാൻ വളരെയധികം പരിശ്രമിക്കുന്നുണ്ട്.

Related News