കുവൈറ്റ് വിമാനത്താവളത്തിലെ പുതിയ ടെർമിനലിന് വൈദ്യുതി; പുതിയ നാഴികക്കല്ല്

  • 08/05/2024


കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെ പുതിയ ടെർമിനൽ (ടെർമിനൽ 2) പദ്ധതിക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന് ശേഷം ടെർമിനലിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി വൈദ്യുതി, ജല മന്ത്രാലയം രണ്ട് പ്രധാന വൈദ്യുതി സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. ഇതോടെ പദ്ധതിയുടെ പൂർത്തീകരണത്തിനായുള്ള അന്തിമ കൗണ്ട്ഡൗണിനാണ് ആരംഭം ആയിട്ടുള്ളത്. വൈദ്യുതി കണക്ഷൻ സ്ഥാപിക്കുന്നത് എയർ കണ്ടീഷനിംഗ്, ക്ലാഡിംഗ്, ഫർണിച്ചറുകൾ, മറ്റ് അവശ്യ ഘടകങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ശേഷിക്കുന്ന ജോലികളുമായി മുന്നോട്ട് പോകുന്നതിന് പദ്ധതിക്ക് വേഗം കൂട്ടുമെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News