അനാവശ്യ ലിങ്കുകൾ തുറക്കുന്നതിൽ വിട്ടു നിൽക്കണം; ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് വീണ്ടും മുന്നറിയിപ്പ്

  • 09/05/2024


കുവൈത്ത് സിറ്റി: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കുന്നതിൽ നിന്നും ലിങ്കുകൾ തുറക്കുന്നതിൽ വിട്ടു നിൽക്കണമെന്ന് വീണ്ടും മുന്നറിയിപ്പ്. വിശ്വസനീയമല്ലാത്ത ലിങ്കുകളിലൂടെയോ വെബ്‌സൈറ്റുകളിലൂടെയോ ഒരു കാരണവശാലും പണമടയ്ക്കാൻ ശ്രമിക്കരുത്. ഇത്തരം നടപടികൾ ചിലപ്പോൾ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമാകാൻ വരെ കാരണമാകും. ജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാൻ ഇത്തരത്തിൽ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്‌വേഡ്, അക്കൗണ്ട് ഉടമയുടെ പേര് തുടങ്ങിയ സുപ്രധാന വിവരങ്ങൾ അവർ നിയമവിരുദ്ധമായി നേടിയെടുക്കും. പഴ്സൽ വന്നതിനെ കുറിച്ചോ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്നതിനെക്കുറിച്ചോ ഉള്ള സന്ദേശങ്ങളോട് പ്രതികരിച്ച ആളുകളിൽ നിന്നുള്ള നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. അവരുടെ ബാങ്ക് അക്കൗണ്ട് ബാലൻസ് പൂജ്യമായി മാറിയെന്ന് പിന്നീട് കണ്ടെത്താനായി. സംശയാസ്പദമായ ഫോൺ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related News