സബ്‌സിഡിയുള്ള ഡീസൽ അനധികൃതമായി വിറ്റ ആറ് പ്രവാസികൾ അറസ്റ്റിൽ

  • 09/05/2024


കുവൈത്ത് സിറ്റി: കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സബ്‌സിഡിയുള്ള ഡീസൽ അനധികൃതമായി വിറ്റതിന് ഏഷ്യൻ പൗരത്വമുള്ള ആറ് പേർ അറസ്റ്റിൽ. അൽ-അഹമ്മദി ഗവർണറേറ്റിലും ക്യാപിറ്റൽ ഗവർണറേറ്റിലും നടത്തിയ ഓപ്പറേഷനിലൂടെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് ഇവരെ പിടികൂടിയത്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ആവശ്യമായ ലൈസൻസില്ലാതെ സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതികളെ കൈയോടെ പിടികൂടാനായത്. വിവി ധ പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ ക്യാമ്പയിനുകൾ തുടരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Related News