ഉപയോഗിച്ച ടയറുകൾ ഊർജ്ജ സ്രോതസ്സായി ഉപയോ​ഗപ്പെടുത്താൻ കുവൈത്ത്

  • 09/05/2024


കുവൈത്ത് സിറ്റി: പ്രാദേശിക ഊർജ്ജ ഉപഭോഗ നിരക്ക് നിയന്ത്രിക്കുന്നതിനും പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കുന്നതിനുമായി പുത്തൻ മാർ​ഗങ്ങൾ തേടി അധികൃതർ. വ്യാവസായിക പ്രക്രിയകളിൽ ബദൽ ഊർജ്ജ സ്രോതസ്സായി ഉപയോഗിച്ച ടയറുകൾ വീണ്ടും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചനകൾ നടക്കുന്നത്. വ്യാവസായിക ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം ഉപയോഗിച്ച ടയർ ശേഖരണത്തിൻ്റെ വർധിച്ചുവരുന്ന പ്രശ്‌നം പരിഹരിക്കാനും ഇതിലൂടെ സാധിക്കും. 

ഉപയോഗിച്ച ടയറുകൾ മുറിച്ച് ഫാക്ടറി ചൂളകളിലെ ഉപഭോഗത്തിന് ഇന്ധനമാക്കി മാറ്റുന്നതും പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളായ എണ്ണയും കൽക്കരിയും മാറ്റി ഇവ ഉപയോ​ഗപ്പെടുത്താനുമാണ് ആലോചന. ഈ മാറ്റം കാര്യമായ പാരിസ്ഥിതിക നേട്ടങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു. ഉപയോഗിച്ച ടയർ പോലുള്ള ഇതര ഇന്ധനങ്ങൾ ഉൾപ്പെടെ ഖരമാലിന്യങ്ങൾ കത്തിക്കാൻ ശേഷിയുള്ള ചൂളകളുള്ള ഫാക്ടറികൾക്ക് തുടക്കത്തിൽ ഈ ഇന്ധനങ്ങൾ 40 ശതമാനം നിരക്കിൽ ഉപയോഗിക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നു.

Related News