കുവൈത്തിൽ പ്രൊഫഷണൽ ജോലികൾക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഓൺലൈൻ ടെസ്റ്റുകൾ നടത്താൻ നിർദ്ദേശം

  • 09/05/2024


കുവൈത്ത് സിറ്റി: പ്രൊഫഷണൽ ജോലികൾക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഓൺലൈൻ ടെസ്റ്റുകൾ നടത്താൻ നിർദ്ദേശം. സാങ്കേതിക പ്രൊഫഷനുകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ കർശനമാക്കാനാണ് കുവൈത്ത് പദ്ധതിയിടുന്നത്. തൊഴിൽ വിപണയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സമിതി മാപൻവർ അതോറിറ്റിക്ക് പുറമെ, ബന്ധപ്പെട്ട സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ളവയുമായും ചേർന്ന് പ്രവർത്തിക്കും. 

വിപണിക്ക് ആവശ്യമായ ചില സാങ്കേതിക തൊഴിലുകൾക്കായി വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാൻ അവർ ഒരുങ്ങുകയാണ്. ബിസിനസ് ഉടമകൾക്കും സ്വകാര്യ മേഖലയിലെ കമ്പനികൾക്കും അവരുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് സൗകര്യമൊരുക്കുക, കൂടാതെ ബിസിനസ്, റെസിഡൻസി വ്യാപാരം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഉള്ളത്. രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന ഏതൊരു പ്രൊഫഷണലിനും വർക്ക് പെർമിറ്റ് നൽകുന്നതിന് മുമ്പ്, അക്കാദമിക് സർട്ടിഫിക്കറ്റും അനുഭവ പരിചയവും പരിശോധിക്കുന്നതിന് പുറമെ ഓൺലൈൻ ടെസ്റ്റ് നടത്താനാണ് നിർദ്ദേശം.

Related News